ന്യൂഡല്‍ഹി: 90ാം പിറന്നാള്‍ ആഘോഷിച്ച് ടിബറ്റന്‍ ആത്മീയാചാര്യന് ദലൈ ലാമ. ബുദ്ധ ധര്‍മത്തോടും ടിബറ്റന്‍ ജനതയോടും നല്ല രീതിയില്‍ സേവനം ചെയ്തുവെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും 30~40 വര്‍ഷങ്ങള്‍ കൂടി ജീവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ 130 വയസും കഴിഞ്ഞു പോയേക്കാം എന്നും ദലൈ ലാമ പ്രത്യാശ പ്രകടിപ്പിച്ചു. സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്ട്രേശന്റെ നേതൃത്വത്തില്‍ ടിബറ്റന്‍ ക്ഷേത്രത്തില്‍ മടത്തിയ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 110 വയസില്‍ കൂടുതല്‍ ജീവിക്കുമെന്നാണ് ലാമ പറഞ്ഞത്. ടിബറ്റന്‍ ആചാരം പ്രകാരം തന്റെ പിന്‍ഗാമിയെ കണ്ടെത്തുമെന്ന് ദലൈ ലാമ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ മറ്റാര്‍ക്കും ഇടപെടാന്‍ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ദലൈ ലാമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
Comments: